പേജുകള്‍‌

2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല: ഹെന്‍ട്രി

മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല: ഹെന്‍ട്രി
സൂപ്പര്‍ താരങ്ങളെ  കണ്ടകശ്ശനി വിടാതെ പിടികൂടിയിരിക്കുകയാണെന്ന് തോന്നുന്നു. ഇത്തവണ മമ്മൂട്ടിയാണ് ഇരയായിരിക്കുന്നത്. മലയാളി സ്വകാര്യ അഹങ്കാരമെന്ന് കൂടെകൂടെ പറഞ്ഞ് അഹങ്കരിക്കാറുള്ള മമ്മൂട്ടിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നാണ് ഒരു നിര്‍മ്മാതാവ് പരസ്യമായി പറഞ്ഞിരിക്കുന്നത്. പറഞ്ഞത് മറ്റാരുമല്ല, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'വന്ദേമാതര'ത്തിന്റെ നിര്‍മാതാവ് ഹെന്‍ട്രിയാണ്. മമ്മൂട്ടി അഹന്ത നിറഞ്ഞവനാണെന്നും അഭിനയിക്കാനറിയില്ലെന്നുമാണ് ഹെന്‍ട്രിയുടെ പ്രധാന ആരോപണം. മമ്മൂട്ടിയുടെ അഹങ്കാരവും അഭിനയശേഷിക്കുറവും മൂലം ലക്ഷങ്ങള്‍ മുടക്കി ചിത്രീകരിച്ച പലരംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്താനായില്ലെന്നും ഹെന്‍ട്രി കുറപ്പെടുത്തി.
മമ്മൂട്ടിയെ പോലെ അഭിനയിക്കാനറിയാത്ത അഹങ്കാരിയായ നടന്‍മാരെ വെച്ച് ഇനി സിനിമ നിര്‍മി്ക്കില്ലെന്നും ഹെന്‍ട്രി വ്യക്തമാക്കി. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഹെന്‍ട്രി മമ്മൂട്ടിക്കെതിരെ തുറന്നടിച്ചത്. തമിഴ് നടന്‍ അര്‍ജ്ജുനും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം കോടികള്‍ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. വന്ദേമാതരം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നിര്‍മാതാവ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടി കാരണമാണ് വന്ദേമാതരത്തിന്റെ ഷൂട്ടിങ് അനിശ്ചിതമായി നീണ്ടത്. ഞാന്‍ മാത്രമല്ല, സിനിമയുടെ സംവിധായകനും മമ്മൂട്ടിയുടെ പ്രകടനത്തില്‍ തൃപ്തനായിരുന്നില്ല. സംഘട്ടനരംഗങ്ങളിലെ മമ്മൂട്ടിയുടെ മോശം പ്രകടനം കാരണം സിനിമയുടെ ക്ലൈമാക്‌സ് നന്നായില്ലെന്നും ഹെന്‍ട്രി പറഞ്ഞു. മമ്മൂട്ടിക്കും അര്‍ജ്ജുനും പുറമെ സ്‌നേഹ, അതുല്‍ കുല്‍ക്കര്‍ണി, ജയ് ആകാശ്, ജഗദീഷ്, കലാഭവന്‍ മണി, തുടങ്ങി വന്‍താരനിര തന്നെ ടി. അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലുണ്ട്.
ഹെന്‍ട്രിയെ മലയാളികള്‍ അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പൊലീസ് വേഷങ്ങളിലൊന്നായ 'യവനിക'യുടെ നിര്‍മാതാവ് ഹെന്‍ട്രിയായിരുന്നു. യവനികയിലെ ജേക്കബ് ഈരാളിയെന്ന കഥാപാത്രം മമ്മൂട്ടിക്ക് പിന്നീട് കൂടുതല്‍ പൊലീസ് കഥാപാത്രങ്ങളെ നേടിക്കൊടുന്നതിന് സഹായിച്ചിരുന്നു. നിര്‍മാതാവെന്ന നിലയില്‍ മലയാള ചലച്ചിത്രരംഗത്ത് ഹെന്‍ട്രി പലപ്പോഴും അറിയപ്പെട്ടിരുന്നതും യവനികയുടെ പേരില്‍ തന്നെയായിരുന്നു.

കടപ്പാട്: മാധ്യമം
 

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

best wishes for your blog........